Powered By Blogger

Tuesday, July 27, 2010

' ജനിക്കാതെ മരിക്കുന്നവര്‍...'



ഒരു പ്രഭാതത്തിലേക്ക് പോലും കണ്ണ്തുറക്കാനാകാതെ
ഒരു സൂര്യ കിരണം പോലും അനുഭവിക്കാതെ..
ഒരു ശബ്ദം പോലും പുറത്തു വരാതെ,
ജനിക്കാതെ മരിക്കുന്നവര്‍ ഞങ്ങള്‍..

ഇരുണ്ടു ,ചുവന്ന ഈര്‍പ്പമണിഞ്ഞ മതിലുകള്‍,
ഏതോ ദ്രാവകത്തിന്‍റെ ചൂടും തട്ടി
അമ്മയെ പറ്റിച്ചേര്‍ന്നു കിടന്നു ഞാന്‍,
അവര് പോലുമറിയാതെ..
കാത്തിരുന്നു ഞാന്‍, പതിയെ..
ഈ കണ്ണൊന്നു തുറന്നിടാന്‍,
ഒരു കുഞ്ഞു ശ്വാസമെടുക്കാന്‍....
പിന്നെ വലിയ വായില്‍ കരഞ്ഞിടാന്‍

അറിഞ്ഞിരുന്നില്ല ഞാന്‍,
എനിക്കായ് കാത്തിരിപ്പത് ആരുമില്ലീ...ഭൂവില്‍
ഒരു ചാറ്റല്‍ മഴയായി
വന്നു പോകാനെന്‍ നിയോഗം..
****************************
പതിയെ പൊതിയുന്ന മൂര്‍ച്ച...
ഒന്ന് നിലവിളിക്ക പോലുമാകാതെ
പിടയുന്നു ഞാന്‍, ശ്വസിക്ക വയ്യ,
കാണാനും വയ്യ,വിഫല ശ്രമം...
***************************
ഇല്ല,മരിക്കാനെനിക്ക് മനസില്ല,
പിടയുന്നു ഞാന്‍,കുതറുന്നു വീണ്ടും,
നീറുന്നു..അകത്തും,പുറത്തും
കരയാനെനിക്ക് കണ്ണുനീരില്ല..

ഏതോ തണുപ്പില്‍ പുതഞ്ഞു ഞാന്‍ കിടന്നു..
അമ്മയുടെ ചൂട്....
എങ്ങോ അലിഞ്ഞില്ലാതായി..

എനിക്കൊരു പേരില്ല,വയസ്സില്ല
പറയാന്‍ മാത്രമൊന്നുമില്ല..
എങ്കിലും ഇതൊന്നുമില്ലാതെയും
ജീവിക്കുന്നു പലരും..
അതിനുമെനിക്കായില്ല..

ഒരു 'പാഴ്ജന്മം '
പറയാമോ? അറിയില്ല..
എല്ലാവരുമുണ്ടായിരുന്നു..
അച്ഛന്‍, അമ്മ, മുത്തച്ഛന്‍,
അമ്മാവന്‍, പക്ഷെ ..

ആ കത്രിക , എന്നെ...
ആരുമല്ലാതാക്കി, ഒരു മാംസപിണ്ഡം
മാത്രമായി ജനിക്കാന്‍ വിധിക്കപ്പെട്ടവര്‍.....,
'ജനിക്കാതെ മരിക്കുന്നവര്‍...'

2 comments:

  1. Hey, nice writing style. Enjoyed the way you write, with passion. I'm no one to judge your poetry, btw!
    But the issue is highly contentious. I strongly ooppose to the view purported here.

    ReplyDelete
  2. Great Job susan...Really appreciative!.. :)Keep on writtng....

    ReplyDelete