Powered By Blogger

Saturday, April 27, 2013

മരണമറിഞ്ഞ നിമിഷം


അറിഞ്ഞിരുന്നുവോ നീ...
തണുത്ത് മരവിച്ചാ വിരലില്‍ നിന്നും
കുത്തിയെടുത്ത ചോരയ്ക്കും
നിന്റെ സ്നേഹത്തിന്റെ മണം.



Wednesday, March 2, 2011

The Silence...


Alone in the darkroom
It wasn't your voice,
But silence...
Was it the one between us,
When we were just
A couple of heartbeats away...
Or was it the one remain,
With your memories in ma mind...

Is it the one with your heart speaks...
When you look into my mind...
Or is it the one remind me that am alone.
Is it the one u told wen u looked into my eyes....
Or is it the one u never thought would be mine.
This silence...
And the tears to drop,
Makes me yours,

The dreams and thoughts...
never ending,forever(is lie...)


----------------------------------------------------------------------------------------------------------
This is sumthing which cameout in sm moments,very short, neither blossoming nor withering...what is this...i duno ....after all this is seasons...the change happens...
 ---------------------------------------------------------------------------------------------------------

Tuesday, December 14, 2010

The Annual Day-2010


 The Annual Day



dunno what it feels lyk...

no much ppl are with me now, as i left the place... :(
with memories,am going back...
once again to my school...
days which were long ,but happily engaged!
understanding ourselves..understanding others...
learning to choose between love n hate...
sharing lunch boxes..
labs n libraries...
long lasting waits...
exam hurry-burrys...
morning assemblies(English speaking/news reading/thought of the day(?)!!)...
art collages,colorful stages of youth festivals...
music,drama,literature...amazing lives!!
march pasts,houses n "up-up"s  sports day!yelling wins!
learned how to win for others...
parnts day whr we use to have enuf n gud games(vadam vali is main item!:))
Onam celebrations....with pattu paavaada's,paayasam,bright n colorful pookalams,competitions,spirit of life...
teacher's day,where students will take the roles!
exhibitions!wow!...adventures never to b revealed!
top secrets!! which I merely remember...
dancing n singing in corridors!
running through steps...
hiding behind pillars...
that was really "making your world around!!"...
Christmas celebrations, of course ends up with a story behind   Santa/birth of Jesus...(but now without all those,I don't feel Christmas is around...)
And then cums..the best of all...
Annual day!!!!
its actually a night for the school!the present n past generations of -students,teachers,well-wishers,parents..almost everyone in cky, will b there...
Carmel is really the Family then!!
and its tomorrow..the 2010 Annual day!!
silver linings will be ready by now to receive us...
an exact rehearsal must have been finished the last evening!!
all participants must be excited to b on stage...
teachers r in core tension...
the whole area covered with light making an amazing view of the school in night!!
am gona walk in,
am excited...
am tensed...
am happy...(also a lil bit sad..)
friends, its really the feeling of getting back home!!
:)

Monday, August 23, 2010

untold life..


Behind the shadows,i stand
Withered and untold...
Find myself safe in a Crowd,
For the wounded...

Sunday, August 1, 2010

സൗഹൃദം

പല നിറമാര്‍ന്ന വളപ്പൊട്ടുകള്‍...
ചിലതില്‍ ഇപ്പോഴും ചോര പൊടിയുന്നു....

തോളില്‍ കൈയ്യിട്ടു നടന്നകന്ന   സൗഹൃദങ്ങൾ ...
വിട പറയുന്ന നിമിഷങ്ങളിലെ 
നിറഞ്ഞ കണ്ണുകളുടെ ഓര്‍മ്മകള്‍....
മനസ്സില്‍ ഇപ്പോഴും ഒരു പഴയ മുഖം ഒര്മിക്കുന്നവര്‍ക്ക്....

Friday, July 30, 2010

മഷികുപ്പി!

ഒരു ജന്മത്തില്‍ ഇനിയെത്ര ജന്മങ്ങള്‍ 
ഒരു തുണ്ട് കടലാസിനായി കെഞ്ചി 
-യെന്റെ മഷി വരണ്ടുനങ്ങുന്നു 

അറിയാതെ , മേശ വലിച്ചടുപ്പിക്കുമെന്‍ 
കൈ തട്ടിയാ മഷികുപ്പി വീണുടയുന്നു...

ചിതറിതെറിക്കുന്നു വാക്കുകള്‍ 
നാലുപാടും ,അതിനിടെ പരതുമെന്‍ 
കൈയില്‍ പുരളുന്നു ,പഴകി 
കറുത്ത മനസിന്റെ ചോര!

Tuesday, July 27, 2010

' ജനിക്കാതെ മരിക്കുന്നവര്‍...'



ഒരു പ്രഭാതത്തിലേക്ക് പോലും കണ്ണ്തുറക്കാനാകാതെ
ഒരു സൂര്യ കിരണം പോലും അനുഭവിക്കാതെ..
ഒരു ശബ്ദം പോലും പുറത്തു വരാതെ,
ജനിക്കാതെ മരിക്കുന്നവര്‍ ഞങ്ങള്‍..

ഇരുണ്ടു ,ചുവന്ന ഈര്‍പ്പമണിഞ്ഞ മതിലുകള്‍,
ഏതോ ദ്രാവകത്തിന്‍റെ ചൂടും തട്ടി
അമ്മയെ പറ്റിച്ചേര്‍ന്നു കിടന്നു ഞാന്‍,
അവര് പോലുമറിയാതെ..
കാത്തിരുന്നു ഞാന്‍, പതിയെ..
ഈ കണ്ണൊന്നു തുറന്നിടാന്‍,
ഒരു കുഞ്ഞു ശ്വാസമെടുക്കാന്‍....
പിന്നെ വലിയ വായില്‍ കരഞ്ഞിടാന്‍

അറിഞ്ഞിരുന്നില്ല ഞാന്‍,
എനിക്കായ് കാത്തിരിപ്പത് ആരുമില്ലീ...ഭൂവില്‍
ഒരു ചാറ്റല്‍ മഴയായി
വന്നു പോകാനെന്‍ നിയോഗം..
****************************
പതിയെ പൊതിയുന്ന മൂര്‍ച്ച...
ഒന്ന് നിലവിളിക്ക പോലുമാകാതെ
പിടയുന്നു ഞാന്‍, ശ്വസിക്ക വയ്യ,
കാണാനും വയ്യ,വിഫല ശ്രമം...
***************************
ഇല്ല,മരിക്കാനെനിക്ക് മനസില്ല,
പിടയുന്നു ഞാന്‍,കുതറുന്നു വീണ്ടും,
നീറുന്നു..അകത്തും,പുറത്തും
കരയാനെനിക്ക് കണ്ണുനീരില്ല..

ഏതോ തണുപ്പില്‍ പുതഞ്ഞു ഞാന്‍ കിടന്നു..
അമ്മയുടെ ചൂട്....
എങ്ങോ അലിഞ്ഞില്ലാതായി..

എനിക്കൊരു പേരില്ല,വയസ്സില്ല
പറയാന്‍ മാത്രമൊന്നുമില്ല..
എങ്കിലും ഇതൊന്നുമില്ലാതെയും
ജീവിക്കുന്നു പലരും..
അതിനുമെനിക്കായില്ല..

ഒരു 'പാഴ്ജന്മം '
പറയാമോ? അറിയില്ല..
എല്ലാവരുമുണ്ടായിരുന്നു..
അച്ഛന്‍, അമ്മ, മുത്തച്ഛന്‍,
അമ്മാവന്‍, പക്ഷെ ..

ആ കത്രിക , എന്നെ...
ആരുമല്ലാതാക്കി, ഒരു മാംസപിണ്ഡം
മാത്രമായി ജനിക്കാന്‍ വിധിക്കപ്പെട്ടവര്‍.....,
'ജനിക്കാതെ മരിക്കുന്നവര്‍...'