
ഒരു ജന്മത്തില്‍ ഇനിയെത്ര ജന്മങ്ങള്‍
ഒരു തുണ്ട് കടലാസിനായി കെഞ്ചി
-യെന്റെ മഷി വരണ്ടുനങ്ങുന്നു
അറിയാതെ , മേശ വലിച്ചടുപ്പിക്കുമെന്‍
കൈ തട്ടിയാ മഷികുപ്പി വീണുടയുന്നു...
ചിതറിതെറിക്കുന്നു വാക്കുകള്‍
നാലുപാടും ,അതിനിടെ പരതുമെന്‍
കൈയില്‍ പുരളുന്നു ,പഴകി
കറുത്ത മനസിന്റെ ചോര!